മാറ്റങ്ങൾ സാധ്യമാണ്…
സ്വന്തം കഴിവിനെ പൂർണ്ണമായി പ്രയോജനപ്പെടുത്തുക, ലക്ഷ്യബോധം, ശ്രദ്ധ, കാര്യക്ഷമത, സാമൂഹിക നൈപു ണ്യം, വൈകാരിക ബുദ്ധി തുടങ്ങിയ ഗുണങ്ങൾ ആർജ്ജിക്കുക ഇതെല്ലാം ഓരോ വിദ്യാർത്ഥിയെ സംബന്ധിച്ചും വളരെ പ്രധാനമാണെന്ന് നമുക്കറിയാം .
പഠനകാലത്തും തുടർന്നുള്ള ജീവിതത്തിലും കാര്യശേഷിയും ഉത്തരവാദിത്തവും നല്ല തീരുമാനങ്ങൾ എടുക്കുവാനുള്ള വിവേകവുമെല്ലാം തങ്ങളുടെ കുട്ടികൾ ആർജിക്കണമെന്നു ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ?
ജീവിതത്തിൽ വിജയം കൈവരിക്കാനും ആത്മസംതൃപ്തി നേടുവാനും ആഗ്രഹിക്കാത്ത യുവാക്കളുണ്ടോ?
എന്നാൽ, ബുദ്ധിശക്തിയും കഴിവുകളും ഉണ്ടെങ്കിലും, നല്ല ഒരു ശതമാനം കുട്ടികളും പല കാരണങ്ങളാൽ മാനസികമായ സംഘർഷം അനുഭവിക്കുന്നവരാണ് . അവരുട കഴിവിനനുസരിച്ച് ഉയരാനും പ്രാവീണ്യം തെളിയിക്കാനും ആകാത്തതുകൊണ്ടു അവർ അസ്വസ്ഥരാണ്. പഠനത്തിൽ ഒരിക്കൽ മികവ് പുലർത്തി ഉയർന്ന റാങ്കിൽ ഇരുന്ന കുട്ടി ഇപ്പോൾ ഇപ്പോൾ ശരാശരി മാർക്ക് നിലനിർത്താൻ പാടുപെടു മ്പോൾ അത് ആശങ്ക ഉളവാക്കുന്നു. പലപ്പോഴും എല്ലാ കഴിവുകളും സാഹചര്യവുമുണ്ടെങ്കിലും അവർക്കു പഴയ ലെവലിലേക്കു ഉയരാനാകുന്നില്ല. എന്തൊക്കെയോ എവിടേയോ തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്ന് കാണാം. മാതാപിതാക്കളും ഉറ്റവരും അദ്ധ്യാപകരുമെല്ലാം സഹായത്തിനും വിമർശനാത്മകമായ പ്രോത്സാഹത്തിനുമെല്ലാം ഉണ്ടെങ്കിലും തക്കതായ മാറ്റമൊന്നും സംഭവിക്കുന്നില്ല. പരിശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടുപോകുകയോ വിപരീതഫലം ഉണ്ടാക്കുകയോ ചെയ്യുന്നു.
അതോടെ കുടുംബത്തിൽ ഏറെ അസ്വസ്ഥത ഏറിവരുന്നു. അച്ഛനും അമ്മയും എല്ലാത്തരം വിദ്യകളും പ്രയോഗിച്ചിട്ടും ഫലം കാണുന്നില്ല.
ചിലപ്പോൾ പ്രശ്നം കൂടുതൽ കലശലാകുന്നു. അമിതനിയന്ത്രണവും അടിയും കയർക്കലും, കയ്യേറ്റവും എല്ലാം മൂലം കുടുംബാന്തരീക്ഷം വഷളാകാനും സാധ്യതയുണ്ട്. ഇതെല്ലാം കുടുംബങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളാണെങ്കിലും പുറത്തു പറയാൻ നാം മടിക്കുന്നു. . വാസ്തവത്തിൽ നമ്മുടെ പല കുടുംബങ്ങളിൽ ഈ വിധത്തിൽ വിഷമിക്കുന്ന കുട്ടികൾ ധാരാളമുണ്ട്.
ജീവിത വിജയത്തിന് തടസ്സം നിൽക്കുന്ന സംഗതികൾ സ്വയം തന്നെ കണ്ടുപിടിച്ചു സ്വയം മാറ്റുവാൻ അവർ സ്വയം ശ്രമിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷേ സ്വന്തമായി പരിഹാരം കണ്ടെത്തിവരുമ്പോഴേക്കും സമയവും അവസരങ്ങളും നഷ്ടപ്പെട്ടു പോയെന്നിരിക്കും. വൈകിവരുന്ന വിവേകം പലപ്പോഴും പ്രയോജനപ്പെടാറില്ല. തക്ക സമയത്തുള്ള വിദഗ്ധ സഹായം പ്രസക്തമാകുന്നത് ഇവിടെയാണ്.
പ്രതിസന്ധി തരണം ചെയ്യാൻ വേണ്ടി
തങ്ങളെ മനസ്സിലാക്കുന്ന ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം ലഭിക്കാൻ പല യുവാക്കളും ആഗ്രഹിക്കാറുണ്ടെങ്കിലും
അത് പുറത്തുപറയാനും മാതാപിതാക്കളുടെ മുന്നിൽ അവതരിപ്പിക്കാനും അവർ ധൈര്യപ്പെ ട്ടില്ലെന്നു വരും. അതേസമയം
തക്കതായ സഹായവും മാർഗനിർദേശവും പരിശീലനവും ലഭിച്ചാൽ പലർക്കും ഉന്നത ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്നു ഉറപ്പാണ്.
ഇങ്ങനെ വിഷമസന്ധിയിൽ പെട്ടിരിക്കുന്ന ചെറിയ ഒരു വിഭാഗം കുട്ടികൾക്കു മാത്രമേ കാര്യക്ഷമമായ കൗൺസിലിംഗ് സേവനമോ ട്രെയിനിങ്ങോ ലഭിക്കുന്നുള്ളൂ. UAE യിലെ സ്കൂളുകളിൽ കൗൺസിലിംഗ് സേവനം പൊതുവെ ലഭ്യമാണെങ്കിലും ആ സേവനം തേടുന്ന കുട്ടികളുടെ എണ്ണം തീരെ കുറവാണെന്നതാണ് മനസ്സിലാക്കുന്നതു. കാരണം മാനസികാസ്വാസ്ഥ്യത്തെ പറ്റിയുള്ള തെറ്റിദ്ധാരണകൾ തന്നെ. മറ്റുകുട്ടികളുടെ മുമ്പിലും അധ്യാപകരുടെ മുമ്പിലും ചെറുതായിപ്പോകുമോ എന്ന ഭയമാണ് സേവനം ആവശ്യമുള്ള കുട്ടികളെ അതിൽനിന്നു പിന്തിരിപ്പിക്കുന്നതു. കൂടാതെ മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നവരെ കുടുംബത്തിലും സമൂഹത്തിലും അബലരും കഴിവുകുറഞ്ഞവരുമായി നോക്കിക്കാണുന്ന പഴയ മനോഭാവം ഏറെക്കുറെ നിലനിൽക്കുന്നു.
ടീനേജ് കുട്ടികളുടെ മനസ്സും ചിന്താശൈലിയും ആഴത്തിൽ മനസ്സിലാക്കുവാനും തന്മയത്വത്തോടെ അവരുമായി സംവാദനം നടത്തി അവരിൽ മാറ്റത്തിനുതകുന്ന ഉൾക്കാഴ്ചകൾ സൃഷ്ടിക്കുക അത്ര എളുപ്പമല്ല. മനശ്ശാസ്ത്രത്തിലുള്ള അറിവും പരിശീലന വിദ്യയിലുള്ള തഴക്കവും ഇതിനു ആവശ്യമാണ്. Diagnostic Skills and Group Therapy experience ഉള്ള ഒരു മനശ്ശാസ്ത്ര വിദഗ്ധന്റെ പ്രസക്തി ഇവിടെയാണ്.
ടീനേജ് കുട്ടികളുടെ ഈ ആവശ്യം മനസ്സിലക്കിയതിന്റെ വെളിച്ചത്തിൽ 1994- ഇൽ Dr George Kaliaden രൂപം കൊടുത്ത ഒരു പരിശീലന ക്യാമ്പ് ആണ് ടീനേജർ ഡൈനാമിക് EQ Program.
കുട്ടികളുടെയും യുവാക്കളുടെയും മാനാസികാരോഗ്യ രംഗത്തു
പ്രവർത്തിക്കുമ്പോൾ നേരിട്ടുണ്ടായ എന്റെ അനുഭവങ്ങളാണ് ഇങ്ങനെ, നൈപുണ്യവികസനത്തിൽ ഊന്നിയുള്ള, ഒരു കർമ്മപദ്ധതിക്കു രൂപം കൊടുക്കാൻ പ്രചോദനമായത്.
Teenager Dynamic EQ എന്ന വ്യക്തിത്വ വികസന ക്ലാസ്സുകൾ യുവാക്കളുടെ വ്യസ്ക്തിത്വ വികസനത്തോടൊപ്പം മാനസികാസ്വാസ്ഥ്യങ്ങൾ തടയാൻ കൂടിയുള്ള വിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നതു.
പ്രശ്നങ്ങളുടെ മൂലകാരണങ്ങൾ അപഗ്രഥിച്ചു വിലയിരുത്തുന്നതുവഴി ഓരോകുട്ടിക്കും ഉചിതമായ പരിഹാരങ്ങളും പ്രതിവിധികളും ലഭ്യമാക്കുവാനും പ്രോഗ്രാമിൽ സംവിധാനമുണ്ട്.
കുട്ടികളിലെ ശ്രദ്ധാവൈകല്യം (ADHD), വികാര ക്ഷോപം തുടങ്ങിയ വ്യക്തിഗതമായ സ്വഭാവങ്ങളും പരിമിതികളും, കുടുംബ സാഹചര്യത്തിന്റെ പ്രത്യേകതകളും കണക്കിലെടുത്തു കൊണ്ടാണ് ട്രെയിനിങ് പ്ലാൻ ചെയ്യുന്നത്. പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നതുവരെ കാത്തിരിക്കാതെ കാലേകൂട്ടി പ്രധിരോധ മാർഗങ്ങൽ സ്വീകരിക്കുകയാണ് ലക്ഷ്യം.
🙂🙂 🙏 മാറ്റങ്ങൾ സാധ്യമാണ്…നിങ്ങൾ തയ്യാറാണെങ്കിൽ.
കൂടുതൽ വിവരങ്ങൾക്ക് :
George Kaliaden Consulting FZE
WhatApp 050 6524285
kaliaden@gmail.com